തൃശൂർ: കുതിരാൻ ദേശീയപാതയിൽ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പവർഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ കേബിളിടുന്നതിന്റെ ട്രയൽ റൺ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ അഞ്ചു മുതൽ വൈകിട്ട് അഞ്ചുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല. എറണാകുളം-തൃശൂർ ഭാഗത്തേക്ക് കുതിരാൻ വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം.
12 ടണ്ണിന് മുകളിലേക്കുള്ള ആറ് ചക്രവാഹനങ്ങൾ, കെഎസ്ആർടിസി, സ്വകാര്യ ആംബുലൻസ് പോലുളള അടിയന്തിര വാഹനങ്ങൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല. എറണാകുളം, അങ്കമാലി ഭാഗത്ത് നിന്ന് തൃശൂർ ടൗൺ വഴി കോഴിക്കോട്, ഷൊർണൂർ, ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന വാഹങ്ങളെയും നിയന്ത്രണം ബാധിക്കില്ല.