സ്വന്തം ലേഖകൻ
തൃശൂർ: ഗതാഗതത്തിനു തുറന്നുകൊടുത്ത കുതിരാൻ തുരങ്കത്തിലൂടെയുള്ള യാത്രാദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
നിരവധിപേരാണ് തങ്ങൾ തുരങ്കപ്പാതയിലൂടെ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പിലും ഫേസ്ബുക്കിലും യൂട്യൂബിലും ഇതിനകം പോസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രികാല യാത്രയുടെ ഭംഗി പല ദൃശ്യങ്ങളിലും വ്യക്തമാണ്.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാര പ്രിയർ കുതിരാൻ തുരങ്കം സന്ദർശിക്കാൻ എത്തുന്നുണ്ട്. പല പ്രമുഖ ട്രാവൽ ബ്ലോഗുകളും തുരങ്കത്തെക്കുറിച്ച് മനോഹരമായ ദൃശ്യങ്ങൾ സഹിതം വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ടണൽ പാതയിലൂടെയുള്ള യാത്രയുടെ സെൽഫി എടുത്ത് വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുന്നവരും ഏറെ. ടോൾപിരിവ് ആരംഭിക്കും മുന്പ് കുതിരാൻ തുരങ്കപ്പാത വേഗം കണ്ടോളൂ എന്നു സോഷ്യൽ മീഡിയയിൽ ഓർമപ്പെടുത്തുന്നവരും കുറവല്ല.
ഓണക്കാലത്തു തൃശൂരിലേക്ക് എത്തുന്നവരുടെ സന്ദർശന സ്ഥലങ്ങളിൽ ഇനി കുതിരാൻ തുരങ്കപ്പാതയും ഒഴിച്ചുകൂടാനാവാത്ത സ്പോട്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ്.നു