കോഴിക്കോട്: കുതിരവട്ടം മനോരോഗാശുപത്രിയിലെ ബാര്‍ബര്‍ തസ്തിക സര്‍ക്കാര്‍ നിര്‍ത്തലാക്കി. പലതവണ വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. ഒരുമാസമായി ഇവിടെ ബാര്‍ബറുടെ സേവനം ലഭിക്കുന്നില്ല. സ്വന്തമായി മുടി മുറിക്കാനോ ഷേവ് ചെയ്യാേനാ കഴിയാത്തവരാണ് ഇവിടെയുള്ള രോഗികളില്‍ അധികവും.
നിര്‍ത്തലാക്കിയ തസ്തിക പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേന ആരോഗ്യ വകുപ്പ് ഡയറക്ടറെ അറിയിച്ചിരുന്നതായി ജീവനക്കാര്‍ പറയുന്നു. എന്നാൽ, നടപടിയൊന്നും ഉണ്ടായില്ല. ഒക്ടോബര്‍ മാസത്തിലും നവംബര്‍ മാസത്തിലും ഇതേ ആവശ്യം വീണ്ടും ഉന്നയിച്ച് കത്തുനല്‍കിയിട്ടും അധികൃതര്‍ തിരഞ്ഞുേനാക്കിയിട്ടില്ല.