തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. കുത്തിയോട്ടത്തിനെതിരെ ഇപ്പോൾ ആരും ചാടി വിഴേണ്ടെന്നും മുൻ വർഷത്തേക്കാൾ ഭംഗിയായി ഇത്തവണ കുത്തിയോട്ടം നടക്കുമെന്നും മന്ത്രി പറഞ്ഞു.
ബാലാവകാശ ലംഘനം ഉണ്ടോ എന്ന് പരിശോധിച്ചു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുത്തിയോട്ടം സംബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച് വിശദീകരണം നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ ശോഭ കോശി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
ജയിൽ ഡിജിപി ശ്രീലേഖ ഫേസ്ബുക്കിലിട്ട കുറിപ്പിനെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്. കുട്ടികൾക്കെതിരേയുള്ള ക്രൂരതകൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്നും കുറിപ്പിൽ പറയുന്നു