പത്തനംതിട്ട: കുമ്പളാംപൊയ്ക സ്വദേശിയായ 19 കാരിയെ കുത്തിപരിക്കേല്പിച്ച യുവാവ് ഒളിവില്‍. ചെങ്ങറമുക്കില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ തലയിലും കഴുത്തിലും കൈയിലുമായി നിരവധി മുറിവുകള്‍ പറ്റിയിട്ടുണ്ട്.
അപകടനില തരണം ചെയ്തു. പ്രതിയായ കണ്ണംപാറ ചരുവില്‍ സനോജ് (38) ഒളിവിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു സംഭവം. തോട്ടില്‍ കുളിയ്ക്കാനായി പോയ യുവതിയുടെ നേര്‍ക്ക് യാതൊരു പ്രകോപനവുമില്ലാതെ യുവാവ് നടന്നടുക്കുകയും കറിക്കത്തി കൊണ്ട് കുത്തിപരിക്കേല്പിക്കുകയായിരുന്നുവെന്ന് പറയുന്നു.
പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് അച്ഛനും അയല്‍വാസികളും എത്തിയപ്പോള്‍ സനോജ് ഓടി രക്ഷപ്പെട്ടു. കുത്തേറ്റ് പെണ്‍കുട്ടിയെ ത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
സനോജിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മേസ്തിരി പണി തൊഴിലാളിയാണ്. മുമ്പ് സമാനമായ മറ്റൊരു വിഷയത്തില്‍ ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പറയുന്നു.