കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്നു പരാതി. മലപ്പുറം ചേളാരി സ്വദേശിനിയാണ് പരാതിയുമായി കൊടുവള്ളി പോലീസിനെ സമീപിച്ചിരിക്കുന്നത്.
കൊടുവള്ളിയിലെ ലോഡ്ജിൽവച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും ആദ്യം പീഡിപ്പിച്ചയാളുടെ നാലു സുഹൃത്തുക്കൾ തന്നെ പിന്നീടു പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. താൻ ഗർഭിണിയാണെന്നും പരാതിക്കാരി പോലീസിനോടു വെളിപ്പെടുത്തി.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.