സ്വന്തം ലേഖകൻ
തൃശൂർ: ഊരകം അമ്മതിരുവടി ക്ഷേത്രത്തിലെ പൂരം പുറപ്പാടിന്റെ പാണ്ടിമേളം ഇക്കുറി എല്ലാംകൊണ്ടു ഗംഭീരമായെന്ന് ആസ്വാദകർ ഏകസ്വരത്തിൽ സമ്മതിച്ചപ്പോൾ ആ മേളം കേമമാക്കിയ ചെറുശേരി കുട്ടൻമാരാർക്ക് നിനച്ചിരിക്കാതെ ഒരു ആദരം ലഭിച്ചു.
ഉൗരകം സ്വദേശിയും പെരുവനം മേക്കാവ് ഭഗവതി ക്ഷേത്രം മേൽശാന്തിയുമായ ശ്രീനിവാസ റാവു പെരുവനം പൂരം ദിവസം ഉൗരകം അമ്മതിരുവടിയുടെ പ്രസിദ്ധമായ പഞ്ചാരി മേളം തുടങ്ങുന്നതിന് മുൻപ് ചെറുശേരി കുട്ടൻമാരാരെ സ്വർണമാലയും ലോക്കറ്റും അണിയിച്ച് ആദരിച്ചു.
ആ മേളം ഒന്നാന്തരമായി അതുകൊണ്ടു തന്നെ ഇതിരിക്കട്ടെ എന്നായിരുന്നു മേളാസ്വാദകൻ കൂടിയായ ശ്രീനിവാസ റാവു മാലയണിയിക്കുന്പോൾ സന്തോഷം കൊണ്ട് പറഞ്ഞത്.
22 വർഷമായി ഉൗരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ പാണ്ടി പഞ്ചാരി പ്രമാണിയാണ് പ്രശസ്ത മേളാചാര്യനായ കുമരപുരം അപ്പുമാരാരുടെ മകൻ ചെറുശേരി പണ്ടാരത്തിൽ കുട്ടൻമാരാർ.
പ്രശസ്ത ഇലതാള വിദ്വാനും ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ മൂലം വിശ്രമിക്കുന്ന മാണിയംപറന്പിൽ മണി നായരെയും ആദരിച്ചു.