കോട്ടയം: കേരള കോണ്‍ഗ്രസിൽനിന്നു കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ കോണ്‍ഗ്രസിൽ ആലോചന. പകരം പുനലൂർ സീറ്റുനൽകി കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനാണു നീക്കമെന്നാണു സൂചന. കേരള കോണ്‍ഗ്രസ് മുന്‍പ് മൽസരിച്ചിരുന്ന സീറ്റാണ് പുനലൂർ.
കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകളാരംഭിച്ചത്. തോമസ് ചാണ്ടിയുടെ മരണത്തെത്തുടർന്ന് കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പായതോടെയാണ് കോണ്‍ഗ്രസും യുഡിഎഫും ഐക്യശ്രമം വീണ്ടും ശക്തമാക്കിയത്.
എന്നാൽ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരള കോണ്‍ഗ്രസിലെ ഇരുപക്ഷവും. കുട്ടനാട്ടിൽ കേരള കോണ്‍ഗ്രസ്-എമ്മിന്റെ സ്ഥാനാർഥിയായിരിക്കും മത്സരിക്കുകയെന്നു ജോസ് കെ. മാണി എംപി വ്യക്തമാക്കിക്കഴിഞ്ഞു.
അതേസമയം, കുട്ടനാട്ടിൽ കേരള കോണ്‍ഗ്രസ്-എം സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ മൽസരിക്കുമെന്നാണു പി.ജെ.ജോസഫ് എംഎൽഎയുടെ നിലപാട്.