വി.എസ്.രതീഷ്
ആലപ്പുഴ: ഇരന്പിയെത്തിയ മലവെള്ളം തടസം തീർത്തതിനെ തട്ടിമാറ്റി കുതിച്ച്ഒഴുകിയപ്പോൾ ഗതാഗത യോഗ്യമല്ലാതായത്കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലെ നടവഴികൾ ഉൾപ്പടെ ഉള്ള ർഗങ്ങൾ മാർഗങ്ങൾ.
വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ മാലിന്യങ്ങളും ചെളിയും പുല്ലുമെല്ലാം നിറഞ്ഞാണ് കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലെ നടവഴികളടക്കമുള്ള സഞ്ചാരമാർഗ്ഗങ്ങൾ തടസപ്പെട്ടിരിക്കുന്നത്.കുട്ടനാട്ടിലെ പി ഡബ്ലിയു ഡി റോഡുകളും പഞ്ചായത്തുകളുടെ അധീനതയിലുള്ള ഗ്രാമീണ റോഡുകളും വെള്ളപ്പൊക്കത്തിൽ ഏതാണ്ട് പൂർണമായി തകർന്ന നിലയിലാണ്.
ആഴ്ചകൾ നീണ്ടു നിന്ന വെള്ളപ്പൊക്കത്തിനൊപ്പം പ്രളയകാലത്ത് ദിവസങ്ങളോളം റോഡുകളിലൂടെ വെള്ളം കുത്തിയൊഴുക കൂടിയായതോടെ ടാറിംഗ് അടക്കം തകർന്ന് വൻ കുഴികളും രൂപപ്പെട്ടിരിക്കുകയാണ്.
കുട്ടനാടിന്റെ ജീവനാഡിയായ എ സി റോഡിൽ ആഴ്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസം മുതൽ ഗതാഗതമാരംഭിച്ചെങ്കിലും ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ പലതിലും ഇരുചക്ര വാഹനയാത്ര മാത്രമാണ് സാധ്യമാകുന്നത്.
വീടുകളിൽ നിന്നും ജല നിരപ്പ് താഴ്ന്നെങ്കിലും റോഡിൽ നിന്നും വെള്ളമിറങ്ങാത്തതിനാൽ പാടശേഖരങ്ങളുടെ പുറംബണ്ട് കവിഞ്ഞ് റോഡുകളിലൂടെ വെള്ളം ഒഴുകി രൂപപ്പെട്ട കുഴികൾ കാൽനട യാത്രക്കാർക്ക് പോലും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.അടിഞ്ഞിരിക്കുന്ന മാലിന്യങ്ങൾ പൂർണമായി നീക്കിയാലും റോഡുകൾ പൂർണമായി പുനർനിർമിച്ചാലേ വാഹന ഗതാഗതം പൂർണ തോതിൽ പുന:സ്ഥാപിക്കാനാകു എന്നതാണ് പലയിടങ്ങളിലെയും സ്ഥിതി.
പ്രളയ കെടുതികളിൽആലപ്പുഴ ജില്ലയിൽ മാത്രം പൊതു മരാമത്ത് വകുപ്പിന്റെ കീഴിൽ ആയിരം കോടിയുടെ റോഡ് തകർന്നതായാണ് കണക്ക്. കുട്ടനാട്ടിലെ തകർന്ന പൊതുമരാമത്ത് റോഡിനൊപ്പം പഞ്ചായത്ത് റോഡുകളും കൂടി കണക്കാക്കിയാൽ നഷ്ടം ശതകോടികളാണ്.