കാസര്‍ഗോഡ്: സ്കൂളുകളുടെ പ്രവര്‍ത്തനം ഏറെക്കുറെ പുനരാരംഭിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വാഹനപരിശോധന ശക്തമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം.
കഴിഞ്ഞ ദിവസം കാടങ്കോട് ഗവ. സ്കൂള്‍ പരിസരത്തുവച്ച് നടന്ന പരിശോധനയ്ക്കിടെ വിദ്യാര്‍ഥികള്‍ വാഹനം നിര്ത്താതെപോയതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെ വിവരമറിയിക്കുകയും കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് പിഴയീടാക്കുകയും ചെയ്തു.
ലൈസന്‍സോ ഹെല്‍മെറ്റോ ഇല്ലാതെയും ഒന്നില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയും സ്കൂളിലെത്തുന്ന വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പുനല്‍കി.
വിവിധ വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ നിന്ന് 15 ഓളം കേസുകള്‍ ഇതിനകം ഇ-ചലാന്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് എംവിഐ സാജു ഫ്രാന്‍സിസ്, എഎംവിഐമാരായ കെ.വി. ഗണേശന്, പി.വി. വിജേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്‍ടിഒ അറിയിച്ചു.