തൊടുപുഴ: വിദ്യാലയങ്ങൾ തുറന്നതുമായി ബന്ധപ്പെട്ട് ഇരുചക്രവാഹനങ്ങളിൽ മരണപ്പാച്ചിൽ നടത്തുന്ന കുട്ടി ഡ്രൈവർമാരെ പിടികൂടാൻ പോലീസ് നടത്തിയ പരിശോധനയിൽ കുടുങ്ങിയത് ഒൻപതു പേർ.
പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ഇവരെ വാഹനത്തിന്റെ രജിസ്ട്രേഷൻ നന്പർ കുറിച്ച് വച്ച് പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി താക്കീതു നൽകി വിട്ടയച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയതിന്റെ പേരിൽ രക്ഷിതാക്കൾക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി എസ്ഐ എം.പി. സാഗറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 16,000 രൂപ പിഴയും വാഹന ഉടമകളിൽ നിന്നും ഈടാക്കി.