ഏറ്റുമാനൂർ: കുട്ടി മോഷ്ടാവിനെ തേടി പോലീസ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറ്റുമാനൂരിലെ വ്യാപാര സ്ഥാപനങ്ങളിലായി നിരവധി മോഷണങ്ങൾ നടത്തിയ പ്രായപൂർത്തിയാകാത്ത ആളെ തേടിയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലുള്ള ഒരു കടയിൽ നിന്നും പ്രായപൂർത്തിയാകാത്തയാൾ പണം മോഷ്ടിച്ചിരുന്നു. ഉടമ പുറത്തേക്കിറങ്ങിയ സമയത്ത് മേശവലിപ്പിനുള്ളിൽ നിന്നും പണം മോഷ്്ടിച്ച് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.
ഉടമ തിരികെ വന്നപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മോഷണം നടത്തിയതായി മനസിലായത്. പീന്നിട് പോലീസിൽ പരാതി നല്കുകയായിരുന്നു. ‘
പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടി മോഷ്ടാവ് ഏറ്റുമാനൂരിലെ വിവിധ കടകളിൽ മോഷണം നടത്തിയതായി വ്യക്തമായത്.