കോഴിക്കോട്: നഗരത്തില്വീണ്ടും കുട്ടിക്കള്ളന്മാര് വിലസുന്നു. കഴിഞ്ഞദിവസം ആഴ്ചവട്ടംഭാഗത്തുനിന്നും അര്‍ധരാത്രിയില്‍ പിടികൂടിയ കുട്ടികള്ളന്മാരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിനെ പോലും ഞെട്ടിക്കുന്ന കഥകള്‍ പുറത്തുവന്നത്. നഗരത്തിലെ സ്കൂളുകളില്‍ എസ്എസ്എല്‍സിക്കും പ്ലസ് വണ്ണിനും പഠിക്കുന്ന നാലുപേരെയാണ് കോഴിക്കോട് ആഴ്ചവട്ടത്തുനിന്നും കസബപോലീസ് പിടികൂടിയത്.
ആഴ്ചവട്ടം സ്കൂളിനു സമീപത്തെ ഫ്രൂട്ട്സ് കടയില്‍ നടന്ന മോഷണമാണ് പോലീസിനെ കുട്ടികള്ളന്മാരിലേക്കെത്തിച്ചത്. പുലര്‍ച്ചെ ഒന്നുവരെ തുറന്നിരിക്കുന്ന ഫ്രൂട്ട്സ് കടയില്‍ നിന്നും മൊബൈല്‍ഫോണും ഫ്രൂട്ട്സും കളവുപോയതായി കടയുടമ പോലീസിന് പരാതി നല്‍കിയിരുന്നു. പുലര്‍ച്ചെ അഞ്ചോടെ തന്നെ വീണ്ടുംകടതുറക്കുന്നതിനാല് ഷട്ടര്‍ പൂര്‍ണമായും അടച്ചിരുന്നില്ല.
പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വെളിച്ചമില്ലാത്തതിനാല്‍ മോഷ്ടാക്കളെ കണ്ടെത്താനായിരുന്നില്ല. വലിയ മോഷ്ടാക്കളല്ല കവര്‍ച്ചയ്ക്കുപിന്നിലെന്ന് പോലീസിന് ആദ്യമേ തന്നെ മനസിലായി. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കേ രണ്ടുദിവസത്തിനുശേഷം സമീപത്തുനിന്നുതന്നെ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും പെടോള് ഊറ്റുന്ന കുട്ടികള്ളന്മാരുടെ ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു.
പെട്രോള്‍ മോഷണം പോകുന്നതായുള്ള നിരന്തരം പരാതിയെതുടര്‍ന്നാണ് പോലീസ് ഈ ഭാഗത്ത് നിരീക്ഷണം ശക്തമാക്കിയത്. വലിയകാനില് പെട്രോള്‍ ഊറ്റുകായിരുന്ന രണ്ട് കുട്ടികളെ പട്രോളിംഗിനിടെ പോലീസ് പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെ്തതോടെ പോലീസും ഞെട്ടി.
സ്കൂളുകളില്‍ പഠിക്കുന്ന ഇവര്‍ രാത്രികാലങ്ങളില്‍ രക്ഷിതാക്കളോട് കള്ളം പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങുന്നത്. പെട്രോള്‍ ഊറ്റുന്നതാകട്ടെ വീട്ടുകാര്‍ പോലും അറിയാതെ ഒഎല്‍എക്സില്‍ നിന്നും ഷെയറിട്ട് വാങ്ങിയ സെക്കന്‍ഡ്ഹാൻഡ് കാറില്‍ കറങ്ങാനും. രാത്രി മുഴുവന്‍ കറക്കം. ഫൈവ്സ് ഫുട്ബോൾ കാണാന്‍ പോകുകയാണ്, സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണ് എന്നിങ്ങനെ കള്ളം പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നത്.
പെട്രോള്‍ ഊറ്റിയവരെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഫ്രൂട്ട്സ് കടയിലെ മോഷണവും തെളിഞ്ഞു. കാറില്‍ കറങ്ങുമ്പോള്‍ കഴിക്കാന്‍ വേണ്ടിയാണത്രെ ഫ്രൂട്ട്സ് മോഷ്ടിച്ചത്. ഇതില്‍ ഒരു കുട്ടികള്ളന് തൊട്ടടുത്ത ദിവസം സ്കൂളില്‍ പരീക്ഷയാണത്രെ. മകന് മുറിയില്‍ പഠിക്കുകയാണെന്ന് വിചാരിച്ച് സ്വസ്ഥമായി കിടന്നുറങ്ങിയ രക്ഷിതാക്കള്‍ കസബ സ്റ്റേഷനില്‍നിന്നും വിളിയെത്തിയപ്പേള് പകച്ചുപോയി.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പോലീസ് പറയുന്നു. ആഴ്ചവട്ടം ഉള്‍പ്പെടെ സ്റ്റേഷന് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങളിലെ പെട്രോള്‍ മോഷണം പോകുന്നത് പതിവാണ്. ആഴ്ചവട്ടത്ത് നിരവധി ആളുകള്‍ കുടുംബസമേതം താമസിക്കുന്ന സ്വകാര്യഫ്ളാറ്റുകളുണ്ട്. ഇവിടങ്ങളില്‍ എത്തുന്ന വാഹനങ്ങളില്‍ നിന്നുള്‍പ്പെടെ പെട്രോള്‍ മോഷ്ടിക്കുകയാണ് പതിവ്. ചുറ്റിയടിച്ചശേഷം പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങും.
പിടികൂടിയ നാലുപേരെയും രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം പറഞ്ഞുവിടുകയായിരുന്നു. കടയുടമ പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ല. മുന്‍പ് ടൗണ്സ്റ്റേഷന് പരിധിയിലും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അര്‍ധരാത്രിയില്‍ ഇങ്ങനെ കറങ്ങുന്ന കുട്ടികളെ ലഹരിമരുന്നുമാഫിയ വലയില്‍ വീഴ്ത്തുന്നത് പതിവായതായും പോലീസ് പറയുന്നു.
ടര്‍ന്ന് ‘നിങ്ങളുടെ വീട്ടില്‍ കുട്ടികള്‍ ഉറങ്ങുന്നുണ്ടോ’ എന്ന ചോദ്യമുയര്‍ത്തി വലിയതോതില്‍ ബോധവത്കരണവും പോലീസ് നടത്തിയിരുന്നു. എന്നാല്‍ ഈ ബോധവത്കരണം പോലും വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏശുന്നില്ലെന്നാണ് സമീപകാലസംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പോലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.