റാന്നി: പമ്പാനദിയിലൂടെ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. പമ്പാവാലി മൂലക്കയത്താണ് കാട്ടാനയുടെ ജഡം പമ്പാനദിയിലൂടെ ഒഴുകിയെത്തിയത്.
ഇന്നലെ രാത്രി ഒമ്പതോടെ നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
കുട്ടിക്കൊമ്പന്റേതാണ് ജഡമെന്നാണ് നിഗമനം. ഇന്നു പോസ്റ്റുമോര്‍ട്ടം ചെയ്യും. ശക്തമായ ഒഴുക്കില്‍ വനമേഖലയില്‍ നിന്ന് ഒഴുകി വന്നതാണ് ആനയുടെ ജഡമെന്ന് കരുതുന്നു.