പതിവിലും വിപരീതമായി ” കു​ട്ടി​മാ​ളു’ എത്തി; ആദ്യം യാത്രക്കാർ അമ്പരന്നെങ്കിലും ക്രിസ്മസ് പാപ്പയെ കണ്ടപ്പോൾ എല്ലാം ശരിരയായി; ഒപ്പം ഒരു സെൽഫിയും…


ക​ട്ട​പ്പ​ന: പ​തി​വു പോ​ലെ ഓ​ടി​വ​ന്നു ബ​സി​ൽ ക​യ​റി​യ​പ്പോ​ൾ ദാ “​കു​ട്ടി​മാ​ളു’ ബ​സി​ൽ ഒ​രു സാ​ന്താ​ക്ലോ​സ് ടി​ക്ക​റ്റ് ചോ​ദി​ക്കു​ന്നു.

ആ​ദ്യം കു​ട്ടി​ക്ക​ളി​യാ​ണെ​ന്നു വി​ചാ​രി​ച്ചെ​ങ്കി​ലും പി​ന്നീ​ടാ​ണ് പ​ല​ർ​ക്കും കാ​ര്യം മ​ന​സി​ലാ​യ​ത്, ഇ​തൊ​രു വേ​റി​ട്ട ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ണെ​ന്ന്.

ന​ക്ഷ​ത്ര​ങ്ങ​ളും ബ​ലൂ​ണു​ക​ളും​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ബ​സി​ൽ സാ​ന്താ​ക്ലോ​സ് ആ​യി എ​ത്തി​യ​ത് ക​ണ്ട​ക്ട​ർ അ​രു​ൺ​ത​ന്നെ. നെ​ടു​ങ്ക​ണ്ടം-​വ​ള​കോ​ട് റൂ​ട്ടി​ലാ​ണ് കു​ട്ടി​മാ​ളു ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ത​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം ഒ​രു ദി​വ​സ​മെ​ങ്കി​ലും ക്രി​സ്മ​സ് ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന ആ​ശ​യം ബ​സ് ഉ​ട​മ സ്വ​രാ​ജ് സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റേ​താ​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ ആ​വേ​ശ​ത്തോ​ടെ ക്രി​സ്മ​സ് പ​പ്പ​യു​ടെ കൈ​യി​ൽ​നി​ന്ന് ടി​ക്ക​റ്റ് എ​ടു​ത്തു. സാ​ന്താ​ക്ലോ​സി​നൊ​പ്പം സെ​ൽ​ഫി​യു​മെ​ടു​ത്താ​ണ് പ​ല​രും മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment