കൃ​ഷി​യി​ലും ത​ങ്ങ​ൾ പി​ന്നോ​ട്ട​ല്ല; മാന്നാറിൽ കു​ട്ടി​പ്പോ​ലീ​സി​ന്‍റെ വാ​ഴക്കൃഷി​യി​ൽ നൂ​റുമേ​നി വി​ള​വ്

മാ​ന്നാ​ർ: കൃ​ഷി​യി​ലും ത​ങ്ങ​ൾ പി​ന്നോ​ട്ട​ല്ലെ​ന്ന് തെ​ളി​യി​ച്ച് കു​ട്ടിപ്പോ​ലീ​സി​ന്‍റെ വാ​ഴ​ക്കൃ​ഷി. ചെ​ന്നി​ത്ത​ല മ​ഹാ​ത്മാ സ്കൂ​ളി​ലെ എ​സ്പി​സി യാ​ണ് സ്കൂ​ൾ വ​ള​പ്പി​ലെ ത​രി​ശാ​യി കി​ട​ന്ന ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് വാ​ഴ​കൃ​ഷി ന​ട​ത്തി​യ​ത്. ചെ​ന്നി​ത്ത​ല കൃ​ഷി ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും പി​റ്റി​എ യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥ​ലം കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കി​യ ശേ​ഷം 165 വാ​ഴ​വി​ത്തു​ക​ൾ ന​ട്ടു.

വെ​ള്ളം ഒ​ഴി​ച്ച​തും വ​ളം ഇ​ട്ട​തു​മെ​ല്ലാം സ്കൂ​ളി​ലെ കു​ട്ടിപ്പോലീ​സ് ആ​യി​രു​ന്നു. സ്കൂ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ലും മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​ര​വും വാ​ഴ​ക​ളെ പ​രി​പാ​ലി​ക്കു​വാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ആ​ത്മാ​ർ​ത്ഥ​മാ​യി പ​രി​ശ്ര​മി​ച്ച​തി​ന്‍റെ ഫ​ല​മാ​യി നൂ​റ് മേ​നി വി​ള​വാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വി​ള​വെ​ടു​പ്പ് മ​ഹോ​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഭി​ലാ​ഷ് തൂ​ന്പി​നാ​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വി.​ജെ. വ​ർ​ഗീ​സ്, ഗോ​പി മോ​ഹ​ൻ, മാ​ന്നാ​ർ എ​സ്ഐ ജോ​ർ​ജ് കു​ട്ടി, അ​ശോ​ക് കു​മാ​ർ, കെ. ​സു​രേ​ഷ് കു​മാ​ർ, വി. ​അ​ശ്വ​തി, ബി​നി സ​തീ​ശ​ൻ, സി.​വി. ല​ക്ഷ്മി, ഡോ.​എ​സ്. ര​മാ​ദേ​വി, മ​നോ​ജ്.​എ​ൻ.​ന്പൂ​തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts