ആദ്യവിവാഹ ബന്ധം വേര്‍പ്പെടുത്തിയത് ഭര്‍ത്താവിന്റെ ദുര്‍നടപ്പ് കാരണം; രണ്ടാമത്തെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചത് തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാന്‍; ഹൈറുന്നീസ പോലീസിനോടു പറഞ്ഞ കഥ ഇങ്ങനെ…

കുറ്റിപ്പുറം: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് ഭര്‍ത്താവിനെ കൈവിട്ടു പോകാതിരിക്കാനെന്ന് കുറ്റിപ്പുറം ജനനേന്ദ്രിയം മുറിക്കല്‍ കേസിലെ പ്രതി ഹൈറുന്നീസ. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതാണ് ഹയറുന്നീസയെ ഇതിനു പ്രേരിപ്പിച്ചത്. പെരുമ്പാവൂരില്‍നിന്ന് തിരൂരിലെത്തിയ ഹൈറുന്നിസ പേനാകത്തി വാങ്ങിയാണ് കുറ്റിപ്പുറത്തെത്തിയത്. ഇര്‍ഷാദിനൊപ്പം ലോഡ്ജ് മുറിയിലെത്തി വിവാഹത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോള്‍ ഇര്‍ഷാദിനെ ആക്രമിച്ചു. മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ച് തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാനാണ് കൃത്യം നടത്തിയതെന്നാണ് ഹൈറുന്നീസ പൊലീസിന് മൊഴിനല്‍കിയത്. പരിക്ക് ഗുരുതരമായതിനാല്‍ ഇര്‍ഷാദിനെ വളാഞ്ചേരിയില്‍നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലേക്കു മാറ്റി അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

മലപ്പുറം തിരൂരിനടുത്ത പുറത്തൂര്‍ കാവിലക്കാട് സ്വദേശിയാണ് ഇര്‍ഷാദ്(27) സംഭവത്തില്‍ ഇര്‍ഷാദിന്റെ ഭാര്യ പെരുമ്പാവൂര്‍ പൊതിയില്‍ ഹൈറുന്നീസ(30)യെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജനനേന്ദ്രിയം മുക്കാല്‍ഭാഗത്തോളം മുറിഞ്ഞു. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നും പരാതിയില്ലെന്നുമാണ് ഇര്‍ഷാദ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചില്ല. ഒപ്പമുണ്ടായിരുന്ന ഹൈറുന്നീസയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്. ഭര്‍ത്താവ് കൈവിട്ടു പോകാതിരിക്കാനാണ് താനിത് ചെയ്‌തെന്നും ഹൈറുന്നീസ പോലീസിനോടു പറഞ്ഞു.

കൃത്യം നിര്‍വഹിച്ചെങ്കിലും മുറിക്കുള്ളില്‍ ഒഴുകിയ രക്തം മനസ്സിനെ പിടിച്ചുകുലുക്കി. പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയിലാക്കിയതും പൊലീസിനോട് എല്ലാം ഏറ്റുപറഞ്ഞതും അതു കൊണ്ടുമാത്രമാണെന്നും ഹൈറുന്നീസ പറയുന്നു. ആദ്യ ഭര്‍ത്താവിന്റെ ദുര്‍നടപ്പ് സഹിക്കാതെയാണ് ഹൈറുന്നീസ വിവാഹ മോചനം തേടിയത്. ആക്രമണത്തിനിരയായ ഇര്‍ഷാദിന്റെ നാട്ടിലേക്കായിരുന്നു പെരുമ്പാവൂരില്‍ നിന്ന് ഹൈറുന്നീസയെ ആദ്യം വിവാഹം ചെയ്തുകൊണ്ടുവന്നത്. വിവാഹമോചനം നേടിയ യുവതിയുടെ മൊബൈല്‍ നമ്പറിലേക്ക് അവിചാരിതമായി ഇര്‍ഷാദിന്റെ വിളിയെത്തിയതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നത്. തന്നേക്കാള്‍ പ്രായം കുറഞ്ഞ ഇര്‍ഷാദുമായി അകലാന്‍ കഴിയെന്നു മനസിലാക്കിയതോടെ രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ ഇര്‍ഷാദ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങിയതോടെയാണ് ഹയറുന്നീസ ഈ കൃത്യം പ്ലാന്‍ ചെയ്യുന്നത്. വിദേശത്തു നിന്നും ഇര്‍ഷാദ് നാട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തില്‍ നിന്നു പിന്മാറണമെന്ന് ഹയറുന്നീസ ആവശ്യപ്പെട്ടു. ഒരാഴ്ചമുമ്പ് കുറ്റിപ്പുറത്തെ ഇതേ ലോഡ്ജില്‍ ഇരുവരും മുറിയെടുത്തിരുന്നു. വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കത്തില്‍ ഇര്‍ഷാദ് ഉറച്ചു നിന്നതോടെ ഹയറുന്നീസ എല്ലാം തീരുമാനിച്ചുറപ്പിക്കുകയായിരുന്നു. അതേത്തുടര്‍ന്ന് വീണ്ടും ഇതേ ലോഡ്ജില്‍ സംഗമിക്കണമെന്ന് ഇര്‍ഷാദിനോട് ആവശ്യപ്പെടുകയായിരുന്നു.
പെരുമ്പാവൂരില്‍നിന്ന് തിരൂരിലെത്തിയ ഹൈറുന്നിസ പേനാകത്തി വാങ്ങിയാണ് കുറ്റിപ്പുറത്തെത്തിയത്.

പത്തരയോടെയാണ് ദമ്പതിമാര്‍ ലോഡ്ജില്‍ മുറിയെടുത്തത്. അരമണിക്കൂറിനുശേഷം ഹൈറുന്നീസ ലോഡ്ജ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍സ് ഓഫീസിലെത്തി ഭര്‍ത്താവിന് പരിക്കേറ്റെന്നും ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. ട്രാവല്‍സിലെ ജീവനക്കാര്‍ വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ ഹൈറുന്നിസ ഇര്‍ഷാദിനെ വളാഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഹൈറുന്നിസയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്.

 

Related posts