പ്ര​തി​സ​ന്ധി മ​റി​ക്കക്കാൻ കു​റ്റ്യാ​ടി​യി​ല്‍ ഇ​ട​തു സ്വ​ത​ന്ത്ര​ൻ ? പരിശോധിക്കുന്നത് സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താതെയുള്ള ഫോർമുല

സ്വ​ന്തം​ ലേ​ഖ​ക​ൻ
കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി മ​ണ്ഡ​ലം ഇ​ട​തു​മു​ന്ന​ണി കേ​ര​ള​കോ​ൺ​ഗ്ര​സി​നു​വി​ട്ടു​ക്കൊ​ടു​ത്ത​തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ രൂ​പ​പ്പെ​ട്ട പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ മു​ന്ന​ണി​യി​ൽ തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ.

സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കു​ക​യും സി​പി​എം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​യി​ൽ മാ​റ്റം വ​രു​ത്താ​തെ​യു​ള്ള ഫോ​ർ​മു​ല​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. കേ​ര​ള​ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് സീ​റ്റ് തി​രി​ച്ച് ആ​വ​ശ്യ​പ്പെ​ടി​ല്ല.

മ​റി​ച്ച് കേ​ര​ള​ കോ​ൺ​ഗ്ര​സ് സ്വ​മേ​ധ​യ തി​രി​ച്ചു ന​ൽ​കി​യാ​ൽ​മാ​ത്രം സി​പി​എം സ്ഥാ​നാ​ർ​ഥി​യെ പ​രി​ഗ​ണി​ക്കും. അ​ല്ലാ​ത്ത പ​ക്ഷം കേ​ര​ള​ കോ​ൺ​ഗ്ര​സി​നു​കൂ​ടി സ്വീ​കാ​ര്യ​നാ​യ പൊ​തു സ്ഥാ​നാ​ർ​ഥി​യെ മ​ണ്ഡ​ല​ത്തി​ലി​റ​ക്കി പ്ര​തി​സ​ന്ധി മ​റി​ക്ക​ട​ക്കാ​നാ​ണ് ശ്ര​മം.

ഇ​തി​നും കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി​വേ​ണം. സീ​റ്റ് കേ​ര​ള​ കോ​ൺ​ഗ്ര​സി​നു​ത​ന്നെ​യാ​ണെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന സി​പി​എം നേ​തൃ​ത്വം മ​റി​ച്ചൊ​രു തീ​രു​മാ​ന​ത്തി​ന് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​ഭി​പ്രാ​യം വ​ര​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്.

കേ​ര​ള​കോ​ൺ​ഗ്ര​സ് സീ​റ്റ് സി​പി​എ​മ്മി​നു വി​ട്ടു​ന​ൽ​കി​യാ​ലും വി​മ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി കു​ഞ്ഞ​ഹ​മ്മ​ദ്കു​ട്ടി​മാ​സ്റ്റ​റെ ഒ​ഴി​വാ​ക്കി മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യെ മാ​ത്ര​മെ കു​റ്റ്യാ​ടി​യി​ല്‍ സി​പി​എം അം​ഗീ​ക​രി​ക്കൂ.വി​മ​ത​രു​ടെ സ​മ​ർ​ദ്ദ​ത്തി​നു വ​ഴ​ങ്ങി എ​ന്ന നി​ല ഒ​ഴി​വാ​ക്കാ​നാ​ണി​ത്.

എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാ​കെ അ​റി​യ​പ്പെ​ടു​ന്ന ഒ​രു ഇ​ട​തു സ്വ​ത​ന്ത്ര​ൻ മ​ണ്ഡ​ല​ത്തി​ലെ​ത്തി​യാ​ൽ കേ​ര​ള ​കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നും മാ​ത്ര​മ​ല്ല കു​റ്റ്യാ​ടി​യി​ലെ വിമ​ത​ർ​ക്കും സ്വീ​കാ​ര്യ​മാ​വകും എ​ന്ന ക​ണ​ക്കു​ക്കൂ​ട്ട​ലാ​ണ് ആ ​വ​ഴി​ക്കു​ള്ള ആ​ലോ​ച​ന​യ്ക്ക് അ​ടി​സ്ഥാ​നം.

കു​റ്റ്യാ​ടി​യി​ലെ തീ​രു​മാ​നം വൈ​കു​ന്ന മു​റ​യ്ക്ക് പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​നാ​ണ് സാ​ധ്യ​ത. ഇ​ന്ന് വൈ​കി​ട്ടും വി​മ​ത​ർ കു​റ്റ്യാ​ടി​യി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment