കോട്ടയം: എല്‍ഡിഎഫിനായി കേരളാ കോണ്‍ഗ്രസ്-എം തന്നെ കുറ്റ്യാടിയില്‍ മത്സരിക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ്.കെ.മാണി. സീറ്റ് സംബന്ധിച്ച് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുമായി ധാരണയിലെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലുണ്ടായ പ്രതിഷേധം പ്രാദേശികതലത്തില്‍ മാത്രമാണ്. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. വിജയ സാധ്യതയുള്ള സ്ഥാനാർഥിയെ ആണ് മണ്ഡലത്തില്‍ മത്സരിപ്പിക്കുകയെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു.
കുറ്റ്യാടിയില്‍ മത്സരിച്ചാല്‍ സിപിഐഎമ്മിന് വേണ്ടി ജീവന് കളഞ്ഞു നില്ക്കാന് തയാറാകുമെന്ന് കുറ്റ്യാടിയിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാർഥി മുഹമ്മദ് ഇഖ്ബാൽ പ്രതികരിച്ചു.
താന്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര സീറ്റ് ചോദിക്കാത്തത് മന്ത്രി ടി.പി രാമകൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.