കുറ്റ്യാടി: പുതിയ ബസ് സ്റ്റാൻഡിന്റെ മുന്നില്‍ മാസങ്ങളായി രൂപപ്പെട്ട വന്‍ കുഴി അടയ്ക്കാന്‍ പിഡബ്ല്യുഡി അധികൃതര്‍ തയ്യാറാകാതെ വന്നതോടെ കുറ്റ്യാടി പോലീസിന്റെ നേതൃത്വത്തില്‍ ക്വാറിവേസ്റ്റിട്ട് കുഴി നികത്തി. സ്റ്റാൻഡില്‍ നിന്ന് ബസുകള്‍ കയറുകയും ഇറങ്ങുകും ചെയ്യുന്ന ഭാഗത്താണ് മാസങ്ങള്‍ക്ക് മുമ്പ് വന്‍കുഴി രൂപപ്പെട്ടത് .
ചെറുവാഹനങ്ങള്‍ കുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്ക് പററുന്നതും ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നതും പതിവായിരുന്നു. ജീവനക്കാരും നാട്ടുകാരും പലതവണ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കുഴിയടക്കാന്‍ നടപടിയുണ്ടായില്ല.
ഈ സാഹചര്യത്തിലാണ് കുറ്റ്യാടി സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് ഉദ്ധ്യോഗസ്ഥര്‍ ക്വാറിവേസ്റ്റേ് ഉപയോഗിച്ച് കുഴിയടച്ചത്.