മറയൂർ: ചന്ദന ഡിവിഷനിലെ കാന്തല്ലൂർ റേഞ്ചിൽ വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷനു സമീപം ആറുമാസം പ്രായമുള്ള ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.
വിവരമറിഞ്ഞ് മറയൂർ ഡിഎഫ്ഒ ബി. രഞ്ജിത്ത്, കാന്തല്ലൂർ റേഞ്ച് ഓഫിസർ ആർ. അധീഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ജഡത്തിനു രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ആനക്കുട്ടി ചെരിഞ്ഞുകിടക്കുന്ന സ്ഥലത്ത് പത്തിലധികം കാട്ടാനകൾ ചുറ്റും വലയംവച്ചു നിൽക്കുകയാണ്. വനപാലകർ അടുത്തെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വെറ്ററിനറി സർജൻ എത്തിയശേഷം സ്ഥലത്ത് തന്പടിച്ചിരിക്കുന്ന കാട്ടാന കൂട്ടത്തെ മാറ്റി പോസ്റ്റുമോർട്ടം നടത്താനാണ് വനംവകുപ്പ് ആലോചിക്കുന്നത്.