മ​നു​ഷ്യ​ന്‍റെ ക്രൂ​ര​ത​യു​ടെ ഇ​ര… ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ കു​ട്ടി​യാ​ന ച​രി​ഞ്ഞു; കീ​ഴ്താ​ടി​യെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത് പ​ന്നി​പ്പ​ട​ക്കം പൊ​ട്ടി​യെ​ന്ന് വ​നം വ​കു​പ്പ്

ക​ണ്ണൂ​ർ: ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ നി​ന്ന് മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി​യ കു​ട്ടി​യാ​ന ച​രി​ഞ്ഞു. ആ​റ​ളം വ​ള​യ​ഞ്ചാ​ലി​ലെ ആ​ർ​ആ​ർ​ടി ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ആ​ന ച​രി​യു​ക​യാ​യി​രു​ന്നു.

പ​ന്നി​പ്പ​ട​ക്കം പൊ​ട്ടി​യാ​ണ് ആ​ന​യു​ടെ കീ​ഴ്താ​ടി​യെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. താ​ടി​യെ​ല്ലി​ന് പ​രി​ക്കേ​റ്റ​തി​നാ​ൽ ആ​ന​യ്‌​ക്ക് ആ​ഹാ​ര​മെ​ടു​ക്കാ​നോ വെ​ള്ളം​കു​ടി​ക്കാ​നോ വ​യ്യാ​ത്ത സ്ഥി​തി​യി​ലാ​യി​രു​ന്നു.

വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി വ​ന​യ​നാ​ട്ടി​ലേ​ക്ക് മാ​റ്റാ​നാ​യി​രു​ന്നു വ​നം വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഇ​തി​നി​ടെ​യാ​ണ് കു​ട്ടി​യാ​ന ച​രി​ഞ്ഞ​ത്. ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ കു​ട്ടി​യാ​ന​യെ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment