കു​ട്ട​നാ​ട്ടി​ൽ താ​റാ​വു​ക​ൾ​ക്ക് ബാ​ക്ടീ​രി​യ-​ഫം​ഗ​സ് ബാ​ധ,​കോ​ഴി​ക്കോ​ട്ട് പ​ക്ഷി​പ്പ​നി​! കോ​ഴി-​താ​റാ​വ് വി​ല്പ​ന കു​റ​ഞ്ഞു

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ൽ താ​റാ​വു​ക​ൾ​ക്ക് ബാ​ക്ടീ​രി​യ-​ഫം​ഗ​സ് ബാ​ധ​യും കോ​ഴി​ക്കോ​ട്ട് പ​ക്ഷി​പ്പ​നി​യും പ്ര​ക​ട​മാ​യ​തോ​ടെ വി​പ​ണി​യി​ൽ കോ​ഴി, താ​റാ​വ് വി​ല്പ​ന കു​റ​ഞ്ഞു.

കോ​ഴി​വി​ല കു​ത്ത​നെ​യാ​ണ് ഇ​ടി​ഞ്ഞ​ത്. വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന കോ​ഴി​ക​ളും താ​റാ​വു​ക​ളും മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും കൂ​ടു​ക​ളി​ൽ ഭ​ദ്ര​മാ​ണ്.

ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ കി​ലോ​യ്ക്ക് 90 രൂ​പ​യോ​ളം വി​ല​യ്ക്ക് വാ​ങ്ങി​യ കോ​ഴി​ക​ളെ 40 രൂ​പ​യ്ക്ക് താ​ഴെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും ആ​രും വാ​ങ്ങു​ന്നി​ല്ല. ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് ആ​യി​ര​ങ്ങ​ളാ​ണ് ചെ​റു​കി​ട വി​ല​പ്ന​ക്കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത്.

കോ​ഴി വി​ല്പ​ന ഏ​താ​ണ്ട് നി​ല​ച്ച മ​ട്ടി​ലാ​ണ്. പ​ക്ഷി​പ്പ​നി കു​ട്ട​നാ​ട്ടി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​ർ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. മു​ട്ട വി​ല്പ​ന​യും നി​ല​ച്ചി​ട്ടു​ണ്ട്. നാ​ട​ൻ മു​ട്ട​യു​ടെ വി​ല്പ​ന​യ്ക്കും വ​ൻ ഇ​ടി​വാ​ണ് സം​ഭ​വി​ച്ച​ത്.

ചൂ​ടു​കൂ​ടി​യ​തോ​ടെ കോ​ഴി​മു​ട്ട വി​ല്പ​ന കു​റ​ഞ്ഞെ​ങ്കി​ലും താ​റാ​വി​ന്‍റെ മു​ട്ട​ക​ൾ സു​ല​ഭ​മാ​യി​രു​ന്നു. മു​ട്ട ക​ച്ച​വ​ടം ന​ട​ത്തി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും സ്ത്രീ​ക​ൾ ഉ​ൾ​പ്പെടെ കു​ട്ട​ക​ളി​ൽ താ​റ​വി​ന്‍റെ മു​ട്ട വി​ല​പ്ന​യ്ക്ക് എ​ത്താ​റാ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ മു​ട്ട​വി​ല്പ​ന ന​ട​ത്തു​ന്ന​വ​രും വ​ഴി​യോ​ര​ങ്ങ​ളി​ൽ ഇ​ല്ലാ​താ​യി​ട്ടു​ണ്ട്.

ബാ​ക്ടീ​രി​യ-​ഫ​ഗ​സ് ബാ​ധ​യി​ൽ ഏ​താ​നും ക​ർ​ഷ​ക​രു​ടെ താ​റാ​വു​ക​ൾ ച​ത്തൊ​ടു​ങ്ങി​യ​പ്പോ​ൾ കു​ട്ട​നാ​ട്ടി​ലെ നൂ​റോ​ളം ക​ർ​ഷ​ക​ർ​ക്കാ​ണ് തി​രി​ച്ച​ടി നേ​രി​ട്ട​ത്.

ആ​ഴ്ച​ക​ൾ പി​ന്നി​ട്ടാ​ൽ മാ​ത്ര​മേ വി​പ​ണി വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ളു. മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്താ​ണ് കോ​ഴി​ക​ളും താ​റാ​വു​ക​ളും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്കു​ന്ന​ത്.

കു​ട്ട​നാ​ട്ടി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വു​ണ്ടാ​കു​ന്ന​തും വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്താ​ണ്. കോ​വി​ഡ്-19 ഭീ​തി​യി​ൽ ടൂ​റി​സം മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ന്പോ​ഴാ​ണ് പ​ക്ഷി​പ്പ​നി​യും, ബാ​ക്ടീ​രി​യ-​ഫം​ഗ​സ് ബാ​ധ​യും മേ​ഖ​ല​യെ ക​ടു​ത്ത സ​മ്മ​ർ​ദത്തി​ൽ ആ​ക്കി​യ​ത്.

പു​ഞ്ച​കൃ​ഷി വി​ള​വെ​ടു​ത്ത പാ​ട​ങ്ങ​ളി​ൽ താ​റാ​വു​ക​ളെ തീ​റ്റ​യ്ക്ക് ഇ​റ​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കു​റി താ​റാ​വു​ക​ളെ പാ​ട​ത്തി​റ​ക്കാ​ൻ ക​ർ​ഷ​ക​ർ മ​ടി​ക്കു​ക​യാ​ണ്.

വെ​ള്ള​ത്തി​ൽ നി​ന്നും തീ​റ്റ​യി​ൽ​നി​ന്നും ഫാ​ക്ടീ​രി​യ-​ഫം​ഗ​സ് രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്പോ​ൾ ക​ർ​ഷ​ക​രും പി​ൻ​തി​രി​യു​ക​യാ​ണ്.

ഇ​റ​ച്ചി, മു​ട്ട വി​ല്പ​ന കു​റ​ഞ്ഞ​തി​നൊ​പ്പം താ​റാ​വു​ക​ൾ​ക്ക് തീ​റ്റ ന​ൽ​കു​ന്ന ചെല​വും ക​ർ​ഷ​ക​ർ​ക്ക് ഇ​ര​ട്ടി ബാ​ധ്യ​താ​യാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

പ​ക്ഷി​പ്പ​നി ബാ​ധ​യ്ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ബാ​ക്ടീ​രി​യ-​ഫം​ഗ​സ് ബാ​ധ​യി​ൽ ച​ത്ത താ​റാ​വു​ക​ൾ​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

കോ​ഴി​ക​ളു​ടെ അ​വ​സ്ഥ​യും വ്യ​ത്യ​സ്തമ​ല്ല. ഈ ​മേ​ഖ​ല​യി​ലെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത മ​ന​സി​ലാ​ക്കി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടേ​യും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടേ​യും ആ​വ​ശ്യം.

Related posts

Leave a Comment