ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഋഷഭ് പന്തിനെ ഓപ്പണിംഗ് സ്ഥാനത്തു പരീക്ഷിക്കാതെ നായകന് വിരാട് കോഹ്ലിയാണ് കെ.എല്‍. രാഹുലിനൊപ്പം ആദ്യമിറങ്ങിയത്. എന്നാല്‍, ആ നീക്കവും ഓപ്പണിംഗിലെ ഇന്ത്യയുടെ ദുര്‍ഗതി മാറ്റാന്‍ സഹായകമായില്ല. എട്ടു റണ്‍സുമായി രാഹുല്‍ മടങ്ങി. ആദ്യത്തെ വെടിക്കെട്ടിനു ശേഷം കോഹ്ലിയും മടങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഒരുഘട്ടത്തില്‍ പോലും വിജയത്തില്‍ നിന്നകറ്റാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു സാധിച്ചില്ല. 42 റണ്‍സ് നീണ്ട സഖ്യത്തിനൊടുവിലാണ് ജേസണ്‍ റോയ് – സാം ബില്ലിംഗ്സ് കൂട്ടുക്കെട്ടു വേര്‍പിരിഞ്ഞത്. ആ ഓവറില്‍ഡ ബില്ലിംഗ്സും പുറത്തായെങ്കിലും ഏകദിന പരമ്പരയിലെ ഫോം തുടര്‍ന്ന ജോ റൂട്ടും ഇയോണ്‍ മോര്‍ഗനും ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. 51 റണ്‍സ് നേടി മോര്ഗന് പുറത്തായെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ട് സ്കോര്‍ 126 റണ്‍സില്‍ എത്തിയിരുന്നു. പിന്നീട് 46 റണ്‍സോടെ റൂട്ടും രണ്ടു റണ്‍സോടെ സ്റ്റോക്സും ഇംഗ്ലണ്ടിനെ ലക്ഷ്യത്തിലെത്തിച്ചു. ഇന്ത്യക്കു വേണ്ടി യുഷ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ പര്‍വേസ് റസൂല്‍ ഒരു വിക്കറ്റ് പേരിലാക്കി.