പഴുവിൽ: അഭിനയിക്കാനുള്ള മോഹം ഒന്നു മാത്രമാണ് പ്രായത്തെയും മറന്നുള്ള മുന്നോട്ടുള്ള ജീവിതത്തിന്റെ ചാലകശക്തിയെന്ന് സിനിമാനടി കുട്ട്യേടത്തി വിലാസിനി. അമ്മൂമ്മയെ മലയാള സിനിമക്ക് വേണ്ടാതായതോടെ പുതിയ താരങ്ങളെ പോലും അറിയാനാവുന്നില്ലെന്ന് കുട്ട്യേടത്തി പറഞ്ഞു. പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ഒന്‍പതാമത് പ്രൊഫഷണൽ നാടകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെലു കയായിരുന്നു കുട്ട്യേടത്തി.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സിനിമാ താരം പാഷാണം ഷാജി മക്കൾക്ക് അമ്മയെ വേണമെന്നും ജനുവരിയിൽ താൻ നിർമിക്കുന്ന പുതിയ സിനിമയിൽ കുട്ട്യേടത്തിക്ക് ശ്രദ്ധേയമായ വേഷം നൽകുമെന്ന് പ്രഖ്യാപിച്ചു. സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ അധ്യക്ഷത വഹിച്ചു.പ്രഫ കെ.യു അരുണൻ എം എൽ എ പി.കെ സോമസുന്ദരം അനുസ്മരണം നടത്തി.സോമസുന്ദരത്തിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ കാരുണ്യനിധിയിലേക്കുള്ള ആദ്യ സംഭാവന മകൻ പ്രസീത് സോമസുന്ദരം ചടങ്ങിൽ കൈമാറി.
പയ്യന്നൂർ മുരളി മുഖ്യ പ്രഭാഷണം നടത്തി.തിരക്കഥാകൃത്ത് പി.വൈ ജോസ്, നാടക രചയിതാവ് സി.ആർ മനോജ്, കോമഡി സ്റ്റാർ മഞ്ചു,ഷ വിജീഷ് പൂനാരി ഉണ്ണികൃഷ്ണൻ, സൊസൈറ്റി സെക്രട്ടറി ഇ.പി സൈമണ്‍, കെ.കെ സഹദേവൻ, ഓസ്റ്റിൻ പോൾ, ഇവിഎൻ പ്രേംദാസ് തുടങ്ങിയവർ പ്രസംഗിച്ചു. എരുമേലി അംബുജം, ആലപ്പി ജോണ്സണ്, പ്രദീപ് നീലാംബരി എന്നിവരെ അനുമോദിച്ചു. ക്ഷേത്ര വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീത ഫ്യൂഷനും തുടർന്ന് ഓച്ചിറ നാടകരംഗത്തിന്റെ ഇവൻ നായിക എന്ന നാടകവും അരങ്ങേറി.