മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ വി​ദേ​ശ​യാ​ത്ര നിഷേധിച്ച സം​ഭ​വം; വി​വാ​ദ​ത്തി​ന്‍റെ സ​മ​യ​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ


കൊ​ച്ചി: ഇ​ത് വി​വാ​ദ​ത്തി​ന്‍റെ സ​മ​യ​മ​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കു​വൈ​റ്റി​ലേ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് പോ​കാ​ന്‍ ക​ഴി​യാ​ത്ത​തി​നെ​ക്കു​റി​ച്ച് പി​ന്നീ​ട് ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന് ത​ന്നെ സം​ഭ​വി​ച്ച വ​ലി​യ ദു​ര​ന്ത​മാ​ണ് കു​വൈ​റ്റി​ല്‍ ഉ​ണ്ടാ​യ​ത്.

കേ​ര​ള​ത്തി​ലെ ജീ​വ​നാ​ഡി​യാ​ണ് പ്ര​വാ​സി​ക​ള്‍. പ്ര​വാ​സ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​ണി​ത്. വ​ള​രെ​യ​ധി​കം പ്ര​തീ​ക്ഷ​യു​മാ​യി പ്ര​വാ​സ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച കു​ടും​ബ​ങ്ങ​ള്‍​ക്ക് തീ​രാ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

സം​ഭ​വം അ​റി​ഞ്ഞ​പ്പോ​ള്‍ മു​ത​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക്രി​യാ​ത്മ​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു. മ​രി​ച്ച​വ​ര്‍​ക്ക് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ൻ കു​വൈ​റ്റ് സ​ർ​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.‍

Related posts

Leave a Comment