കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
കോവിഡ് ഭീഷണിയുയർന്ന 2020ൽ മാത്രമായി ഒരു ലക്ഷത്തി നാൽപ്പതിനായിരം വിദേശികളാണ് രാജ്യം വിട്ടത്.
ഓരോ വർഷവും പ്രവാസികളുടെ എണ്ണത്തിൽ വൻ കുറവ് വരുന്നതായാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ജനസംഖ്യയിലും പ്രവാസികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞ് വരികയാണ്.
സ്വദേശിവൽക്കരണവും രാജ്യത്തെ കൊറോണ വ്യാപനവുമാണ് പ്രവാസികളുടെ തൊഴിൽ നഷ്ടത്തിനും മടങ്ങിപ്പോക്കിനും കാരണമെന്നാണ് കരുതുന്നത്.
പുറത്തുപോയ പ്രവാസി ജനസംഖ്യയിലെ 39 ശതമാനം വീട്ടുജോലിക്കാരാണ്. സർക്കാർ മേഖലയിലും പ്രവാസികളുടെ എണ്ണത്തിൽ വൻ കുറവ് വന്നിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന് മുന്പ് 33 ലക്ഷത്തോളം വിദേശികൾ ഉണ്ടായിരുന്നത് 26 ലക്ഷമായി കുറഞ്ഞു.
കോവിഡ് ഭീഷണി നീളുകയും ജോലി സംബന്ധമായ ഭീഷണികൾ നിലനിൽക്കുകയും ചെയ്താൽ ആയിരക്കണക്കിന് വിദേശികൾ കുവൈറ്റിൽ നിന്നും കൊഴിഞ്ഞു പോകുമെന്നാണ് സൂചനകൾ.
റിപ്പോർട്ട്: സലിം കോട്ടയിൽ