കു​വൈ​റ്റി​ൽ വ​ൻ​ ല​ഹ​രി​വേ​ട്ട ഏ​ഷ്യ​ൻ വം​ശ​ജ​ർ അ​റ​സ്റ്റി​ൽ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലേ​ക്ക് ബോ​ട്ട്മാ​ർ​ഗം വ​ന്‍​തോ​തി​ല്‍ ഹാ​ഷി​ഷ് ഓ​യി​ല്‍ ക​ട​ത്താ​നു​ള്ള ശ്ര​മം ത​ക​ർ​ത്ത് കോ​സ്റ്റ്ഗാ​ർ​ഡ്. നാ​ല​ര​ക്കോ​ടി​യി​ലേ​റെ വി​ല​വ​രു​ന്ന 40 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലു​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

അ​ഞ്ച് പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നു കൈ​മാ​റി. പി​ടി​യി​ലാ​യ​വ​രെ​ല്ലാം ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ സ​മീ​പ ദി​വ​സ​ങ്ങ​ളി​ലാ​യി വ​ൻ​ല​ഹ​രി​വേ​ട്ട​യാ​ണ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​നി​ലും സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ല​ഹ​രി​വേ​ട്ട ന​ട​ന്നി​രു​ന്നു. വ​ട​ക്ക​ന്‍ ബാ​ത്തി​ന​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ പ്ര​തി​ക​ളി​ല്‍​നി​ന്ന് 100 കി​ലോ​ഗ്രാം ഹാ​ഷി​ഷും 25 കി​ലോ​ഗ്രാം ക്രി​സ്റ്റ​ല്‍ മ​യ​ക്കു​മ​രു​ന്നും പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment