അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: മിഡ് ഈസ്റ്റ് – നോർത്ത് ആഫ്രിക്ക മേഖലയിലെ മികച്ച താമസയോഗ്യമായ നാലാമത്തെ നഗരമായി കുവൈറ്റ് സിറ്റി. ഇക്കണോമിസ്റ്റ് ഇൻഫർമേഷൻ യൂണിറ്റാണ് 2023-ലെ പട്ടിക പുറത്ത് വിട്ടത്.
ദുബായിയും അബുദാബിയും തുടർച്ചയായി അഞ്ചാം വർഷവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ദോഹ, മനാമ, മസ്കറ്റ്, റിയാദ്, അമാൻ, ജിദ്ദ എന്നിവയാണ് പ്രാദേശിക തലത്തിലെ ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്.
ആഗോള പട്ടികയിൽ കനേഡിയൻ, യൂറോപ്യൻ, ഓസ്ട്രേലിയൻ നഗരങ്ങൾ ആധിപത്യം പുലർത്തുന്നുണ്ട്. വിയന്നയാണ് ഒന്നാം സ്ഥാനത്ത്.
കോപ്പൻഹേഗൻ, മെൽബൺ, സിഡ്നി, വാൻകൂവർ, സൂറിച്ച്, കാൽഗറി, ജനീവ, ടൊറന്റോ, ഒസാക്ക, ഒക്ലാൻഡ് എന്നിവയാണ് പിന്നാലെയുള്ളത്.