കുവൈത്ത് സിറ്റി: പ്രവാസികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് അംഗീകാരം നല്‍കാനൊരുങ്ങി കുവൈത്ത് സര്‍ക്കാറും നാഷണല്‍ അസംബ്ലിയും.
ഹ്രസ്വ കാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള വിവിധ പദ്ധതികളിലായി 3,60,000ല്‍ അധികം പ്രവാസികളെ ഒഴിവാക്കാനാണ് പദ്ധതിയിടുന്നത്.
നിലവില്‍ നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന 1,20,000 അനധികൃത താമസക്കാരെ പുറത്താക്കാനാണ് ഒരു പദ്ധതി. വിസാ കച്ചവടത്തിനായി മാത്രം സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യാജ കമ്പനികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പ്രത്യേകിച്ച് പ്രവര്ത്തനമൊന്നുമില്ലത്ത നിരവധി സ്ഥാപനങ്ങള്‍ പ്രവാസികളെ രാജ്യത്ത് എത്തിച്ചിട്ടുണ്ടെങ്കിലും അവര്‍ ജോലി ചെയ്യുന്നത് മറ്റ് സ്ഥാപനങ്ങളിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.