കുവൈറ്റ് സിറ്റി: കഴിഞ്ഞ ഒരു വർഷത്തിനിടെ കുവൈറ്റ് വിട്ടുപോയത് 1,78,919 വിദേശികൾ. സ്വദേശിവത്കരണവും പ്രവാസി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ തൊഴില്‍ നിയമങ്ങളിലുണ്ടായ മാറ്റങ്ങളും പ്രവാസികളുടെ കൊഴിഞ്ഞുപോക്കിനു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ.
സർവകലാശാല ബിരുദമില്ലാത്ത 60 വയസിനു മുകളിൽ പ്രായമായവർക്കു താമസരേഖ പുതുക്കുന്നതിന് 800 ദിനാർ കഴിഞ്ഞ വര്‍ഷം മുതല്‍ ഫീസ് ചുമത്തിയിരുന്നു.
ഭാരിച്ച തുക അടയ്ക്കുവാന്‍ കഴിയാതിരുന്നതിനെത്തുടർന്നു സാധാരണ തൊഴിലാളികളിൽ പലരും കുവൈറ്റ് വിട്ടിരുന്നു.
കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്. പൊതുമേഖലയില്‍ 372,800 കുവൈറ്റികളും 110,400 പ്രവാസികളുമാണ് ജോലി ചെയ്യുന്നത്.