കുവൈറ്റ് സിറ്റി: സിറിയ, ഇറാക്ക്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് കുവൈറ്റ് നിര്‍ത്തിവച്ചു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സമാന നടപടിക്ക് പിന്നാലെയാണ് ഭീകരരെ ഭയന്ന് കുവൈറ്റിന്‍റെയും നടപടി. ട്രംപിന്‍റെ വിലക്കിന് പിന്നാലെ നിരോധിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വീസയ്ക്ക് അപേക്ഷ നല്‍കരുതെന്ന് കുവൈറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ട്രംപിന്‍റെ നടപടിക്ക് മുന്‍പു തന്നെ സിറിയന്‍ പൗരന്‍മാരെ വിലക്കിയ രാജ്യമാണു കുവൈറ്റ്. 2011ല്‍ സിറിയയില്‍ നിന്നുള്ളവരുടെ വീസകള്‍ കുവൈറ്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.