കുവൈറ്റ് സിറ്റി : രാജ്യത്ത് യാത്ര വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നിരോധനം പിൻവലിച്ചതായി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് നേരിടുന്നുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
പുതിയ തീരുമാനം ഫെബ്രുവരി 21 മുതൽ നടപ്പിലാകും. നാട്ടിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമാകുന്നതാണ് ഡിജിസിഎയുടെ തീരുമാനം.
നിരോധന ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ രണ്ടാഴ്ചത്തെ ഇൻസ്റ്റിട്യൂഷൻ ക്വാറന്റൈനും വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർ ഒരാഴ്ചത്തെ ഇൻസ്റ്റിട്യൂഷൻ ക്വാറന്റൈനിലും കഴിയണമെന്ന് വ്യോമയാന അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ