കുവൈറ്റ് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 61 ജീവനക്കാർക്ക് പ്രഖ്യാപിച്ച സഹായധനം എൻബിടിസി കമ്പനി വിതരണം ചെയ്തു.
1000 കുവൈത്ത് ദിനാർ വീതമാണ് വിതരണം ചെയ്തത്. പരിക്കേറ്റ ജീവനക്കാരുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ രണ്ടു പേർ മാത്രമാണ് ചികിത്സയിലുള്ളത്. മരിച്ചവരുടെ കുടുംബത്തിനുള്ള സഹായധനം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസം 12ന് പുലര്‍ച്ചെയാണ് കുവൈറ്റിലെ മംഗഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 49 പേരാണ് അഗ്നിബാധയില്‍ മരിച്ചത്. മരിച്ചവരിൽ 24 പേർ മലയാളികളായിരുന്നു.