മട്ടന്നൂർ: മാലൂർ പാലോട്ടു വയലിൽ കുഴൽ കിണറിൽ നിന്നു ജലപ്രവാഹം. കെപിആർ നഗറിനടുത്ത പാലോട്ടു വയലിലെ പീറ്റക്കണ്ടി രാജേഷിന്റെ വീട്ടിൽ കുഴിച്ച കുഴൽ കിണറിൽ നിന്നാണ് ജലപ്രവാഹമുണ്ടായത്.
160 അടിക്ക് മുകളിൽ കുഴിച്ച കുഴൽ കിണറിൽ നിന്നാണ് ശക്തമായി വെള്ളം പുറത്തേക്കൊഴുകുന്നത്. വിവരമറിഞ്ഞ് നൂറുക്കണക്കിനാളുകളാണ് കുഴൽ കിണറിൽ നിന്നുള്ള ജലപ്രവാഹം കാണാനെത്തിയത്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാണ് വീട്ടുമുറ്റത്തോട് ചേർന്നു രാജേഷ് കുഴൽ കിണർ കുഴിച്ചത്.
2016ൽ പുരളി മലയിലെ കൂവക്കര സി.പി.ചന്ദ്രശേഖരൻ നായരുടെ വീട്ടിലും കുഴൽകിണർ കുഴിച്ചപ്പോൾ ഉണ്ടായ ജലപ്രവാഹം ഇപ്പോഴും തുടരുകയാണ്.