തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ സംഘം തട്ടിയെടുത്ത പണം കണ്ടെത്താനായി പ്രതികളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ഇന്നും പോലീസ് റെയ്ഡ്. കണ്ണൂരിലെ വിവിധയിടങ്ങളിലാണ് റെയ്ഡ് തുടരുന്നത്.
സംഘം കവർന്ന മൂന്നര കോടിയിൽ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ബാക്കിയുള്ള രണ്ടര കോടി രൂപയ്ക്കായാണ് തെരച്ചിൽ നടത്തുന്നത്.
ഇരുപത് പേർക്കായി പണം നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.