ഇരിട്ടി: രണ്ട് ടൂറിസ്റ്റ് ബസുകളിലായി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തികൊണ്ടുവരികയായിരുന്നു ഒരു കോടി രൂപയുടെ കുഴല്‍പ്പണം ഇരിട്ടി എസ്ഐ പി.സി. സജ്ഞയ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. രണ്ടുപേർ അറസ്റ്റിൽ.
ഇന്ന് പുലര്‍ച്ചെ കൂട്ടുപുഴ, കുന്നോത്ത്എന്നിവിടങ്ങളിലായിരുന്നു ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നിര്‍ദേശാനുസരണം പരിശോധന നടത്തിയത്. നിലമ്പൂര്‍ കല്ലേമ്പാടം സ്വദേശി മുഹമ്മദ് അന്‍ഷാദ് (24), കാലാങ്കിയിലെ കെ.സി.സോണിമോന്‍ (35) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളായിരുന്നു ഇരുവരും ബാഗുകളിലായി കടത്തികൊണ്ടുവന്നത്. ഇവര്‍ കുഴല്‍പണ ഏജന്റുമാര്‍ മാത്രമാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മൊഴിയനുസരിച്ച് കുഴല്പണത്തിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി.
രണ്ട് ചാക്ക് നിരോധിത പാന്ഉത്പന്നങ്ങളും പോലീസ് വാഹന പരിശോധനയില്‍ ടൂറിസ്റ്റ് ബസില്‍ നിന്ന് കണ്ടെടുത്തു. രാംരാജ് പേട്ട സ്വേദേശി ശ്രീനിവാസിനെ ഈ കേസില്‍ അറസ്റ്റ് ചെയ്തു. ഇയാളും കാരിയര്‍ മാത്രമെന്ന് പോലീസ് പറഞ്ഞു.
ജൂണിയര്‍ എസ്ഐ എം.കെ. രഞ്ചിത്ത്, എസ്ഐയുടെ സ്ക്വാഡംഗങ്ങളായ സി.ടി ബെനഡിക്ട്, എസ്.ജി.സതീശന്, പി.ശ്രീശന്, കെ.മനോജ്, കെ.വി. മഹേഷ്, സി.വിനീഷ്,കെ. അജേഷ് , അബ്ദുള്നവാസ്, പി.സുധീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.