പാലക്കാട്: പാലക്കാട്ട് വൻ കുഴൽപ്പണ വേട്ട. ട്രെയിനിൽ കടത്തിയ 80 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് റെയിൽവേ പോലീസ് ഇന്നു പുലർച്ചെ പിടികൂടിയത്. രണ്ടു പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര സ്വദേശികളായ മുഹമ്മദ് ഷെഫീക്ക് (32), അബ്ദുൾ ഖാദർ (43) എന്നിവരാണ് അറസ്റ്റിലായത്.
ചെന്നൈ- മംഗലാപുരം ട്രെയിനിൽ പുലർച്ചെ അഞ്ചരയ്ക്കായിരുന്നു കുഴൽപ്പണം പിടികൂടിയത്. റെയിൽവേ പോലീസ് സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എസ്ഐമാരായ രമേഷ്കുമാർ, സുനിൽ, സിപിഒമാരായ എം.എ ഹരിദാസ്, ലിജോ ജോണ്സണ് എന്നിവരാണ് കുഴൽപ്പണം പിടികൂടിയത്.