പാലക്കാട്: പുതുശേരിയില്‍ ദേശീയപാതയില്‍ കാര്‍ യാത്രക്കാരെ അക്രമിച്ച് നാലര കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികള്‍ എത്തിയ മൂന്നു കാറുകളുടെയും ടിപ്പറിന്റെയും നമ്പറുകള്‍ വ്യാജമെന്ന് പോലീസ് സ്ഥിരീകരിച്ചു.
സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വാഹനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അക്രമികള്‍ തട്ടിക്കൊണ്ടു പോയി തൃശൂര്‍ മാപ്രാണത്ത് ഉപേക്ഷിച്ച യാത്രക്കാരുടെ കാറില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
കാറിന്റെ പിന്‍സീറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന പണമാണ് അക്രമിസംഘം തട്ടിയെടുത്തത്. ജീവന് രക്ഷിക്കാനായി യാത്രക്കാര്‍ തന്നെയാണ് പണം രഹസ്യഅറയില്‍ നിന്നും എടുത്ത് അക്രമികള്‍ക്ക് കൊടുത്തത്.
ഇത് കുഴല്‍പണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വാളയാര്‍ ടോള്‍പ്ലാസയില്‍നിന്ന് വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട കാറിനെ കോയമ്പത്തൂരില്‍ നിന്നുമാണ് അക്രമിസംഘം പിന്തുടരാന് തുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്.
കോയമ്പത്തൂരിലെ കവര്‍ച്ചാസംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം. മറ്റു കവര്‍ച്ചാസംഘങ്ങളെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തുന്നുണ്ട്.