തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ട് വന്ന രണ്ട് ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടിച്ചെടുത്തു. പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ വട്ടിയൂർക്കാവ് ജംഗ്ഷന് സമീപം വച്ചായിരുന്നു സംഭവം. വാഹനപരിശോധന നടത്തുകയായിരുന്ന ഫ്ളൈയിംഗ് സ്ക്വാഡാണ് പണം പിടിച്ചെടുത്തത്.
സിനിമാ നിർമാതാവാണെന്നാണ് ഇയാൾ പോലീസിനോട് വ്യക്തമാക്കിയത്. സിനിമാ ആവശ്യത്തിനാണ് പണവുമായി തിരുവനന്തപുരത്തെത്തിയതെന്നാണ് ഇയാൾ സ്ക്വാഡിലെ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. എന്നാൽ പണത്തിന്റെ രേഖകൾ ഉണ്ടായിരുന്നില്ല.