കൊയിലാണ്ടി : കൊയിലാണ്ടിയില്‍ കുഴല്‍പ്പണം പിടികൂടിയ കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറുന്നു. പുതിയ ബസ്റ്റാന്‍ഡില്‍ നിന്നാണ് 8.5 ലക്ഷം രൂപയുടെ കുഴല്‍ പണവും വിതരണത്തിനുള്ള സ്ലിപ്പും പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി ഇളവന്‍ ചാലില്‍ അജ്മലിനെ (40) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കൊയിലാണ്ടി എസ്ഐ സജു എബ്രഹാം, ഫസലുല്‍ ആബിദ്, എഎസ്ഐ മുനീര്‍, എസ്സിപിഒ ഗിരീഷ്, ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ സിപിഒ. സുനില്‍, ഷിരാജ്,അജേഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. കുഴല്പണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനു വേണ്ടിയാണ് കേസ് എന്ഫോയ്സ്മെന്റിനു കൈമാറുന്നതെന്ന് പോലീസ് അറിയിച്ചു.