തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ ബിജെപിക്ക് പങ്കില്ലെന്ന് തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ. പണം ബിജെപിയുടേതല്ലെന്നും അനീഷ് അവകാശപ്പെട്ടു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്.
ധർമ്മരാജ് മുറിയെടുത്ത് നൽകിയെന്ന് സമ്മതിച്ച അനീഷ പക്ഷേ പണം ഉള്ളതായി അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധർമ്മരാജൻ എത്തിയത്. ഈ സാധനങ്ങൾ പാർട്ടിക്ക് കൈമാറിയിരുന്നുവെന്നും അനീഷ് വ്യക്തമാക്കി.
കവർച്ചയെ കുറിച്ച് പ്രതി ദീപക്കിനോട് ചോദിച്ചിരുന്നു. ബിജെപിക്കെതിരെ ആരോപണം ഉയർന്നപ്പോൾ കണ്ണൂരിൽ പോയി സമാന്തര അന്വേഷണം നടത്തി. കവർച്ച നടത്തിയ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു.