തൃശൂർ: കൊടകരയിൽ കവർച്ച നടന്നതിനുശേഷം ധർമരാജനെ വിളിച്ചതിന് തൊട്ടുപിന്നാലെ, സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി ജില്ലാ ട്രഷറർ സുജയ് സേനനാണെന്നാണ് ഡ്രൈവർ ഷംജീറിന്റെ മൊഴി.
കൊടകരയിൽനിന്ന് തൃശൂരിലേക്ക് മടങ്ങിയത് സുജയ് സേനൻ കൊണ്ടുവന്ന കാറിലാണ്. പണം കൊടുത്തയച്ചത് സുനിൽ നായിക്കാണെന്നും ഷംജീറിന്റെ മൊഴിയില്‍ പറയുന്നു.
കള്ളപ്പണക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യംചെയ്യും.
വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാർഥിയായിരുന്നു ഉല്ലാസ് ബാബു.തെരഞ്ഞെടുപ്പിനുശേഷം 50 ലക്ഷം രൂപ ഒരു സ്വകാര്യ ദേവസ്വത്തിന് ഉല്ലാസ് നൽകി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
ഈ പണവുമായി ധർമരാജനും ഉല്ലാസ് ബാബുവിനും ബന്ധമുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്.
അതേ സമയം പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ ഇന്ന് കോടതിയിൽ വീണ്ടും ഹർജി നൽകും.