ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് വഴി രേഖകള്‍ ഇല്ലാതെ കാറില്‍ ഇരിട്ടിയിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന 10 ലക്ഷംരൂപയുമായി ഒരാളെ എക്സൈസ് ഇന്ന് പുലര്‍ച്ചെ പിടികൂടി. മടിക്കേരി ഹോദൂര് ബോള്ളൂമാടു വീട്ടില്‍ റാഷിദി (21) നെയാണ് വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ സിഐ ടൈറ്റസും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. സംഘത്തില്‍ ഉദ്യോഗസ്ഥരായ ജോണി ജോസഫ് , ടി.വി. മധു, ബാബു ജയേഷ് ,സതീഷ് വിളങ്ങോട്ട് ഞാലില്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയേയും പിടിച്ചെടുത്ത കറന്‍സികളും ഇരിട്ടി പോലീസിന് കൈമാറി.
കൂട്ടുപുഴയിൽ 10 ലക്ഷം രൂപയുമായി ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ; ഇരട്ടിയിലേക്ക് കടത്തിക്കൊണ്ടുവരുകയായിരുന്നു പണം
