അന്പലപ്പുഴ: അന്പലപ്പുഴ മേൽപ്പാലത്തിലെ കുഴികൾ ഇരു ചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. കഷ്ടിച്ച് രണ്ടു വലിയ വാഹനങ്ങൾക്കു മാത്രം സഞ്ചരിക്കാവുന്ന മേൽപ്പാലത്തിലെ കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീണ് അപകടമുണ്ടാകുന്നത് പതിവായിരിക്കുകയാണ്.
മഴ പെയ്ത് വെള്ളം നിറയുന്നതോടെ കുഴിയുണ്ടെന്നറിയാനാവാതെ യാത്ര ചെയ്യുന്നവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കുഴികൾ പാലത്തിൽ രൂപപ്പെട്ടിരിക്കുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. അപകടങ്ങൾ നിത്യസംഭവമായതോടെ അന്പലപ്പുഴ പോലീസിനും മേൽപ്പാലത്തിലെ കുഴികൾ തലവേദനയായി മാറിയിരിക്കുകയാണ്.
കുഴി രൂപപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ യാത്രക്കാരുടെയും ജനങ്ങളുടെയും പ്രതിഷേധം ഒരുപോലെ ശക്തമായിരിക്കുകയാണ്.