സം​സ്ഥാ​ന​ത്ത് സി​പി​എം ബി​ജെ​പി കൂ​ട്ടു​കെട്ട്; 15 സീ​റ്റു​ക​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​ക​ളെ വി​ജ​യി​പ്പി​ക്കാമെന്ന് ധാരണ ഉണ്ടാക്കിയെന്ന ആരോപണവുമായി കെ വി തോമസ്


തു​റ​വൂ​ർ . സം​സ്ഥാ​ന​ത്ത് വ​രു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ധാ​ര​ണ​യി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ണ്ട് കെ ​വി തോ​മ​സ് പ​റ​ഞ്ഞു .

സം​സ്ഥാ​ന​ത്ത് 15 സീ​റ്റു​ക​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​ക​ളെ വി​ജ​യി​പ്പി​ക്കാം എ​ന്ന ധാ​ര​ണ​യാ​ണ് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​വും പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ൽ എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ ​സു​രേ​ന്ദ്ര​ൻ ര​ണ്ടു സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .

ഇ​ത് ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്നും ജ​നാ​ധി​പ​ത്യം മ​തേ​ത​ര​ത്വം നി​ല​നി​ൽ​ക്കു​വാ​ൻ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ തെ​യ്യാ​റാ​ക​ണ​മെ​ന്നും പ​റ​ഞ്ഞു .

അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ്റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​കെ സി ​വേ​ണു​ഗോ​പാ​ൽ എം ​പി യോ​ഗം ഉ​ത്ഘാ​ട​നം ചെ​യ്തു.​പി കെ ​ഫ​സ​ലു​ദി​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ ​ഉ​മേ​ശ​ൻ ,തു​റ​വൂ​ർ ദേ​വ​രാ​ജ് , ദി​ലീ​പ് ക​ണ്ണ​ട​ൻ ,ര​ഘു​നാ​ഥ​പി​ള്ള ,കെ ​രാ​ജീ​വ​ൻ, എ​ബ്ര​ഹാം കു​ഞ്ഞ​പ്പ​ൻ, കെ ​കെ പു​രു​ഷോ​ത്ത​മ​ൻ ,ജോ​യി ച​ക്കും​ങ്കേ​രി, മോ​ളി രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment