കൊച്ചി: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരേ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ്.
കോൺഗ്രസിനെ നശിപ്പിക്കാനാണ് സുധാകരന്റെ നീക്കമെന്ന് തോമസ് വിമർശിച്ചു.ഖദർ ഇട്ടാൽ മാത്രം കോൺഗ്രസ് ആകില്ല. ഇങ്ങനെയൊരു നേതൃത്വം കേരളത്തില്‍ വേണോ എന്ന് ദേശീയ നേതൃത്വം ആലോചിക്കണം.
സുധാകരന്റെ സാമ്പത്തികത്തെക്കുറിച്ച് അന്വേഷിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കെപിസിസി നേതൃത്വത്തിൽ ആസൂത്രിത നീക്കം നടക്കുന്നുണ്ട്.
തനിക്കെതിരായ പരാതിയിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡ് തീരുമാനമെടുത്തതിനു ശേഷം തന്റെ നിലപാട് അറിയിക്കാമെന്നും തോമസ് പറഞ്ഞു.