കൊച്ചി: വ്യാമോഹവും അവസരവാദിത്വ നിലപാടുമാണ് കെ.വി. തോമസിനെന്നും വന്ന വഴി തോമസ് മറന്നുപോകരുതെന്നും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ നിന്നd ഇത്രയേറെ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത നേതാവില്ല. 1977 ല്‍ തെരഞ്ഞെടുപ്പ് ചുമതലക്കാരനായാണ് തോമസ് വന്നത്. അധികാര ഭ്രമവും വ്യാമോഹവുമാണ് തോമസിനെ നയിക്കുന്നത്.
കോണ്‍ഗ്രസില്‍ ഇത്രയേറെ ആനുകൂല്യം നേടിയെടുത്ത മറ്റൊരു നേതാവില്ല. ഇതില്‍ കൂടുതല്‍ എന്താണ് കോണ്‍ഗ്രസിന് ചെയ്യാനാകുകയെന്നും അദ്ദേഹം ചോദിച്ചു.
രമേശ് ചെന്നിത്തലയെ പോലെയോ ഉമ്മന്‍ ചാണ്ടിയെ പോലെയോ അല്ല കെ.വി. തോമസ്. പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചില്ലെന്ന തോമസിന്റെ പ്രസ്താവന അഹങ്കാരമാണ്.
തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ഥിത്വം പെയ്മെന്റ് സീറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.