കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത ഭാ​ര്യ​യു​ടെ ഹൃ​ദ​യ​ത്തി​നും വൃ​ക്ക​യ്ക്കും ത​ക​രാ​ര്‍ സം​ഭ​വി​ച്ചു മ​രി​ച്ചു; പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് പ്ര​ഫ. കെ.​വി. തോ​മ​സ്

കൊ​ച്ചി: കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത നി​ര​വ​ധി പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​ഫ. കെ. ​വി തോ​മ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത ത​ന്‍റെ ഭാ​ര്യ വൃ​ക്ക​യും ഹൃ​ദ​യ​വും ത​ക​രാ​റി​ലാ​യി ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ മ​ര​ണ​മ​ട​ഞ്ഞ വേ​ദ​ന​യി​ലാ​ണ് താ​ന്‍ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ല്‍ കെ.​വി. തോ​മ​സ് പ​റ​യു​ന്നു.

ത​ന്‍റെ ഭാ​ര്യ ഷേ​ര്‍​ളി വ​ള​രെ ആ​രോ​ഗ്യ​മു​ള്ള സ്ത്രീ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​ശേ​ഷം ഭാ​ര്യ​യു​ടെ ഹൃ​ദ​യ​ത്തി​നും വൃ​ക്ക​ക്കും ത​ക​രാ​ര്‍ സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ മ​രി​ച്ചു. ഭാ​ര്യ​യു​ടെ മ​ര​ണം ത​നി​ക്കു​ണ്ടാ​ക്കി​യ വേ​ദ​ന വ​ലു​താ​ണെ​ന്നും ത​ന്നെ​പ്പോ​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഇ​ന്ന് വേ​ദ​ന അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ത്തി​ല്‍ പ​റ​യു​ന്നു.

കോ​വി​ഡ് വാ​ക്‌​സി​ന്‍ ഗു​ണ​ത്തേ​ക്കാ​ള്‍ ദോ​ഷം ചെ​യ്തു​വെ​ന്ന പ​രാ​തി​ക​ളു​ണ്ട്. അ​തി​നാ​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ കൈ​കാ​ര്യം ചെ​യ്ത​തി​നെ​ക്കു​റി​ച്ച് ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​വി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment