കൊച്ചി: ലോകം മുഴുവൻ അംഗീകരിച്ച കേരളത്തിന്റെ അഭിമാനമായ മെട്രോമാൻ ഇ. ശ്രീധരനു കൂടിക്കാഴ്ചയ്ക്കു സമയം പോലും നൽകാതെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പു പറയണമെന്നു കെ.വി. തോമസ് എംപി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലൈറ്റ് മെട്രോ പദ്ധതിക്കു പ്രോത്സാഹനം നൽകേണ്ട സർക്കാർ തന്നെ പദ്ധതിക്കു തുരങ്കം വയ്ക്കുന്നതു കുറ്റകരമാണ്.
കൊച്ചി മെട്രോ പദ്ധതിയിൽനിന്നു ശ്രീധരനെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന് ഊഹാപോഹങ്ങൾ ഉയർത്തി ഉമ്മൻചാണ്ടിയെയും സർക്കാരിനെയും ആക്ഷേപിച്ച പി. രാജീവ് അടക്കമുള്ള സിപിഎം നേതാക്കൾ മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.